'തോബ തോബ' പാടി ഹുക്ക് സ്റ്റെപ്പിട്ട് പ്രിയ ​ഗായിക ആശ ഭോസ്‌ലെ; കയ്യടിച്ച് ആരാധകര്‍

Update: 2024-12-31 11:56 GMT

ബോളിവുഡിലെ ഫാസ്റ്റ് നമ്പർ ​ഗാനങ്ങളുടെ റാണിയാണ് ആശ ഭോസ്‌ലെ. പ്രായം തൊണ്ണൂറ് കഴിഞ്ഞെങ്കിലും തന്റെ സ്‌റ്റേജ് ഷോകളിൽ ഇന്നും ആരാധകരെ പിടിച്ചിരുത്താറുണ്ട് ​ഗായിക. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സംഗീതപരിപാടിയില്‍ തോബ തോബ എന്ന ഹിറ്റ് ഗാനമാലപിച്ച് സംഗീതപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ആശ ഭോസ്‌ലെ.

ആലാപനത്തിനിടെ നടൻ വിക്കി കൗശല്‍ ചുവടുവെച്ച ഗാനത്തിലെ ഹുക്ക് സ്റ്റെപ്പുകള്‍ അനുകരിക്കുന്ന ​ഗായികയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തോബ തോബ ആലപിച്ച കരണ്‍ ഓജ്‌ല ആശ ഭോസ്‌ലെയ്ക്ക് നന്ദിയറിച്ച് പ്രതികരിക്കുകയും ചെയ്തു. ഗായകന്‍ സോനു നിഗമിനോടൊപ്പമായിരുന്നു ദുബായിലെ സംഗീതപരിപാടിയില്‍ ആസ ഭോസ്‌ലെ പങ്കെടുത്തത്.


Tags:    

Similar News