പിറന്നാള്‍ ആശംസകള്‍ അച്ഛാ...'കുഞ്ഞു മീനാക്ഷിയെ മാറോടു ചേര്‍ത്തുപിടിച്ച് ദിലീപ് ചിത്രം

Update: 2022-10-27 12:29 GMT


ജനപ്രിയ നായകന്‍ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ മകള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ' പിറന്നാള്‍ ആശംസകള്‍ അച്ഛാ...' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞുമീനാക്ഷിയെ മാറോടു ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് മീനാക്ഷിയുടെ ആശംസ. ആയിരക്കണക്കിന് ആളുകളാണ് ആശംസകളും ലൈക്കുമായി എത്തിയത്.

തമന്ന, രമേഷ് പിഷാരടി, ലെന തുടങ്ങിയവരും താരത്തിന് ആശംസകള്‍ അറിയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മീനാക്ഷി. മീനാക്ഷിയുടെ പോസ്റ്റുകള്‍ വൈറലാകുകയും ചെയ്യാറുണ്ട്. അച്ഛനും അമ്മയും സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴും മീനാക്ഷിക്ക് അഭിനയത്തോടു കമ്പമില്ല. ചെന്നൈയില്‍ മെഡിസിനു പഠിക്കുകയാണ് മീനാക്ഷി. മകള്‍ക്ക് ഡോക്ടറാകാനാണ് ഇഷ്ടമെന്ന് ദിലീപും അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ദിലീപിന്റെ പുതിയ ചിത്രമായ 'ബന്ദ്ര'യുടെ പോസ്റ്റര്‍ പിറന്നാള്‍ ദിവസം അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 'രാമലീല' യ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക തമന്നയാണ്. ചിത്രീകരണം ആരംഭിക്കും മുന്‍പ് തമന്നയും ദിലീപും കൊട്ടാരക്കര ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

Similar News