വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കും ; ബഹ്റൈൻ തൊഴിൽ മന്ത്രാലയം

Update: 2024-07-19 11:19 GMT

25ഓ​ളം തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച ക​ര​ട് ഉ​ട​ൻ കാ​ബി​ന​റ്റി​ന്റെ പ​രി​ഗ​ണ​ന​ക്ക് വ​രും. ലൈ​സ​ൻ​സും സ്‌​കി​ൽ അ​സ​സ്‌​മെ​ന്റ് ടെ​സ്റ്റി​ലെ പാ​സി​ങ് സ്‌​കോ​റും ഇ​ല്ലാ​തെ തൊ​ഴി​ൽ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് പു​തി​യ നി​യ​മ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം, ലേ​ബ​ർ ഫ​ണ്ട് (തം​കീ​ൻ), ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), ബ​ഹ്‌​റൈ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ബി.​സി.​സി.​ഐ) എ​ന്നി​വ​യ​ട​ങ്ങു​ന്ന സം​യു​ക്ത ടീ​മാ​ണ് ക​ര​ട് നി​യ​മം ത​യാ​റാ​ക്കി​യ​ത്. തൊ​ഴി​ൽ നൈ​പു​ണ്യ വി​ല​യി​രു​ത്ത​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​ര​ടി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്താ​ൻ സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​ക്ക് ലൈ​സ​ൻ​സു​ക​ൾ ന​ൽ​കും. വെ​ൽ​ഡ​ർ​മാ​ർ, ഇ​ൻ​സു​ലേ​ഷ​ൻ ഇ​ൻ​സ്റ്റാ​ളേ​ഴ്സ്, ഒ​ക്യു​പേ​ഷ​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 25 പ്രാ​യോ​ഗി​ക പ്ര​ഫ​ഷ​നു​ക​ൾ​ക്കു​വേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളും പ്ര​ഫ​ഷ​ന​ൽ ആ​വ​ശ്യ​ക​ത​ക​ളും സം​യു​ക്ത സ​മി​തി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ടൈ​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​വ​ർ, ക​ൺ​സ്ട്ര​ക്ഷ​ൻ ഡി-​വാ​ട്ട​റി​ങ് സ്പെ​ഷ​ലി​സ്റ്റു​ക​ൾ, മ​ര​പ്പ​ണി​ക്കാ​ർ, കാ​ർ മെ​ക്കാ​നി​ക്സ്, ഹെ​വി മെ​ഷി​ന​റി മെ​ക്കാ​നി​ക്സ്, ഹെ​വി എ​ക്യു​പ്മെ​ന്‍റ് മെ​യി​ന്‍റ​ന​ൻ​സ് മെ​ക്കാ​നി​ക്സ്, അ​സ്ഫാ​ൽ​റ്റ് പേ​വേ​ഴ്സ്, സ്റ്റീ​ൽ പാ​ർ​ട്സ് കാ​സ്റ്റ​റു​ക​ൾ, റോ​ക്ക് ഡ്രി​ല്ലേ​ഴ്സ്, ഗ്രൈ​ൻ​ഡേ​ഴ്സ്, സ്റ്റീ​ൽ വ​ർ​ക്ക​ർ​മാ​ർ, സ്ക​ഫോ​ൾ​ഡേ​ഴ്സ്, അ​ലു​മി​നി​യം ഡോ​ർ മാ​നു​ഫാ​ക്ചേ​ഴ്സ്, റോ​ഡ് ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്ഷ​ൻ എ​ക്വി​പ്​​മെ​ന്റ് ഓ​പ​റേ​റ്റ​ർ​മാ​ർ, ഫാ​ക്ട​റി എ​ക്വി​പ്​​മെ​ന്‍റ് ഓ​പ​റേ​റ്റ​ർ​മാ​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ക്വി​പ്​​മെ​ന്റ് ഓ​പ​റേ​റ്റ​ർ​മാ​ർ, പെ​യി​ന്‍റ​ർ​മാ​ർ, പ്രി​സി​ഷ​ൻ ഇ​ൻ​സ്ട്രു​മെ​ന്‍റ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​പ​റേ​റ്റ​ർ​മാ​ർ, പൈ​പ്പ് ആ​ൻ​ഡ് പ്ലം​ബി​ങ് ഇ​ൻ​സ്റ്റാ​ളേ​ഴ്സ് എ​ന്നി​ങ്ങ​നെ വൈ​ദ​ഗ്ധ്യം വേ​ണ്ട തൊ​ഴി​ലു​ക​ളു​ടെ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും വൈ​ദ​ഗ്ധ്യം പ​രി​ശോ​ധി​ക്ക​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പാ​ർ​ല​മെ​ന്റി​ൽ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി പ​റ​ഞ്ഞു. ഇ​ല​ക്ട്രീ​ഷ്യ​ൻ, പ്ലം​ബ​ർ, എ​യ​ർ ക​ണ്ടീ​ഷ​നി​ങ് റി​പ്പ​യ​ർ ടെ​ക്നീ​ഷ്യ​ൻ എ​ന്നി​വ​ക്ക് നി​ല​വി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ലൈ​സ​ൻ​സ് ന​ൽ​കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് നി​ർ​ദി​ഷ്ട നി​യ​മ​ത്തി​ൽ​നി​ന്ന് ഈ ​മൂ​ന്ന് തൊ​ഴി​ലു​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 25 തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യം ഉ​യ​ർ​ത്തു​ന്ന​തി​ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സ് ഉ​ട​മ​ക​ളു​മാ​യും ചേ​ർ​ന്ന് തം​കീ​ൻ പ​ദ്ധ​തി ആ​വി​ഷ്‍ക​രി​ക്കും. അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന നൈ​പു​ണ്യ വി​ല​യി​രു​ത്ത​ലി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കും. എ​ൽ.​എം.​ആ​ർ.​എ​യു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് സം​വി​ധാ​ന​വു​മാ​യി സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ളു​മാ​യി പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സു​ക​ളെ ബ​ന്ധി​പ്പി​ക്കും.

നൈ​പു​ണ്യ വി​ല​യി​രു​ത്ത​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കും. വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ൽ​ നി​ന്ന് വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​നു​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നൈ​പു​ണ്യ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​ൻ അ​ധി​കാ​രം ന​ൽ​കും. നി​ല​വി​ലു​ള്ള പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഈ ​മൂ​ല്യ​നി​ർ​ണ​യ​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കും.

Tags:    

Similar News