തൊഴിൽ നിയമ ലംഘനം ; ബഹ്റൈനിൽ 141 പേരെ നാടുകടത്തി

Update: 2024-07-03 08:26 GMT

തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ജൂ​ൺ 23 മു​ത​ൽ 29 വ​രെ 817 പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി​യെ​ന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ). ക്ര​മ​ര​ഹി​ത​മാ​യ 62 തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നി​യ​മം ലം​ഘി​ച്ച 141 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ​യും റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​ടെ​യും വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു.

16 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 10ഉം ​മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്നും നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നും സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടും കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്സ് (NPRA), ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ്, ബ​ഹ്റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ അ​തോ​റി​റ്റി, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

Tags:    

Similar News