അസ്ഥിരമായ കാലാവസ്ഥ ; ബഹ്റൈനിൽ കടലിൽ ഇറങ്ങുന്നതിനും മത്സ്യ ബന്ധനത്തിനും വിലക്ക്
അസ്ഥിരമായ കാലാവസ്ഥാ സാഹചര്യം മുൻനിർത്തി കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും വിലക്കേർപ്പെടുത്തിയതായി കോസ്റ്റ്ഗാർഡ് അധികൃതർ വ്യക്തമാക്കി. സഹായങ്ങൾക്ക് 999 എന്ന നമ്പരിൽ ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നായിരുന്ന് നേരത്തേ നൽകിയിരുന്ന നിർദേശം. എന്നാൽ, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലാണ് കടലിൽ ബോട്ടിറക്കുന്നതിനും വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുള്ളത്.