ബഹ്റൈനിൽ നടന്ന നിയമ വിരുദ്ധമാർച്ച് ; അന്വേഷണം നടത്തുമെന്ന് അധികൃതർ

Update: 2024-07-22 10:40 GMT

ക​ഴി​ഞ്ഞ ദി​വ​സം ബഹ്റൈനിലെ ദി​റാ​സി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ മാ​ർ​ച്ച് ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും മാ​ർ​ച്ച് ന​ട​ത്തി​യ വ്യ​ക്തി​ക​ൾ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രെ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ മു​ന്നേ​റി​യെ​ന്ന് നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു.

പൊ​തു​നി​ര​ത്തു​ക​ളി​ലെ ഗ​താ​ഗ​തം ത​ട​യ​ൽ, ക​ല്ലേ​റ് എ​ന്നി​വ ന​ട​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രാ​ൾ​ക്കും പ​ങ്കാ​ളി​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​സ്‌​തു​ത​ക​ളും പ​രി​ശോ​ധി​ക്കു​​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    

Similar News