അവന്യൂ 2-നും കിങ് ഫൈസൽ ഹൈവേക്കും ഇടയിൽ സനാബിസിലെ ബുദയ്യ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗത ക്രമീകരണമേർപ്പെടുത്തി.
രണ്ട് ദിശകളിലേക്കും രണ്ട് ലെയ്നുകൾ ഘട്ടം ഘട്ടമായി അടക്കുമെന്ന് വർക്സ് മന്ത്രാലയം അറിയിച്ചു.
പ്രവൃത്തി ദിവസങ്ങളിൽ രണ്ട് ദിശകളിലും ഒരു ലെയ്ൻ അടച്ചിടും. രണ്ട് ലെയ്നുകൾ ഗതാഗതത്തിനായി തുറന്നിടും. വാരാന്ത്യങ്ങളിൽ രണ്ട് ദിശകളിലും രണ്ട് ലെയ്നുകൾ അടച്ചിടും. ഗതാഗതത്തിനായി ഒരു ലെയ്നുണ്ടാകും. ഒരാഴ്ചത്തേക്കാണ് അടച്ചിടുന്നത്. എല്ലാ യാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കാനും പാലിക്കണമെന്ന് വർക്സ് മന്ത്രാലയം നിർദേശിച്ചു.