ബഹ്റൈനിൽ മോട്ടോർ സൈക്കിൾ ഡെലിവറി റൈഡർമാർക്ക് കടിഞ്ഞാണിടുന്നു

Update: 2025-01-27 10:43 GMT

അ​ശ്ര​ദ്ധ​മാ​യി റോ​ഡു​ക​ളി​ലും ട്രാ​ഫി​ക്കി​ലും സ​ഞ്ച​രി​ക്കു​ന്ന ഡെ​ലി​വ​റി ഡ്രൈവർമാർ​ക്കെതിരെ നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ദേ​ശം. നി​ര​ന്ത​ര​മാ​യി ഇ​വ​ർ നി​യ​മം​ലം​ഘി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്ക് അം​ഗം ഡോ. ​മ​റി​യം അ​ൽ ദ​ഈ​നാ​ണ് നി​ർ​ദേ​ശം പാ​ർ​ല​മെ​ന്‍റി​ലു​ന്ന​യി​ച്ച​ത്.

എം.​പി ഹ​സ​ൻ ബു​ഖ​മ്മാ​സ് അ​ധ്യ​ക്ഷ‍നാ​യ പാ​ർ​ല​മെ​ന്‍റ് വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ച ശി​പാ​ർ​ശ ചൊ​വ്വാ​ഴ്ച പാ​ർ​ല​മെ​ന്‍റ് പ്ര​തി​വാ​ര സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ക്ക് വെ​ക്കു​ക​യും വോ​ട്ടി​നാ​യി അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്യും.

മോ​ട്ടോ​ർ സൈ​ക്കി​ൾ ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​ർ പ​ല​പ്പോ​ഴും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. ന​ട​പ്പാ​ത​ക​ളും മ​റ്റു ഇ​ട​വ​ഴി​ക​ളും ഇ​വ​ർ വാ​ഹ​ന​മോ​ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ത് പൊ​തു​സു​ര​ക്ഷ​യെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ജീ​വ​നെ​യും ബാ​ധി​ക്കു​ന്ന​താ​യും ഡോ. ​അ​ൽ മ​റി​യം അ​ൽ ദ​ഈ​ൻ പ​റ​ഞ്ഞു. കൂ​ടാ​തെ ഓ​ർ​ഡ​ർ ചെ​യ്യ​പ്പെ​ടു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ഇ​ത്ത​രം ഡ്രൈ​വ​ർ​മാ​രി​ൽ ചി​ല​ർ തു​റ​ന്ന് ക​ഴി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ​യും നി​യ​മം ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ഫു​ഡ് ഡെ​ലി​വ​റി സം​വി​ധാ​ന​ത്തി​ൽ പ്ര​ഫ​ഷ​ന​ലി​സം കൊ​ണ്ടു​വ​ര​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

Tags:    

Similar News