ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ രാജാവ്

Update: 2025-01-25 09:00 GMT

പ്രസിഡന്‍റിന്‍റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. പാരിസിലെ എലിസി കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക ബഹുമതികളോടെ കൊട്ടാരത്തിലേക്കാനയിച്ച ഹമദ് രാജാവിനെ ഫ്രഞ്ച് പ്രസിസന്‍റ് സ്വീകരിച്ചു. ക്ഷ‍ണത്തിനും ഊഷ്മള സ്വീകരണത്തിനും പ്രസിഡന്‍റിന് ഹമദ് രാജാവ് നന്ദി അറിയിച്ചു.

കൂടാതെ ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡന്‍റിന്‍റെ ശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ഇരു നേതാക്കളും അവലോകനം ചെയ്യുകയും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ബഹ്‌റൈനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളിൽ ഇരു നേതാക്കളും അഭിമാനം പ്രകടിപ്പിച്ചു.

പരസ്പര താൽപര്യങ്ങളും നേട്ടങ്ങളും കൈവരിക്കുന്നതിന് സഹകരണം വിശാലമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും ഇരുവരും ഉറപ്പുവരുത്തി. പ്രാദേശികവും അന്തർദേശീയവുമായ സംഭവ വികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച‍യായി. ബഹ്‌റൈൻ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഹമദ് രാജാവിന്‍റെ പങ്കിനെ മാക്രോൺ പ്രശംസിക്കുകയും മേഖലയിലെ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ബഹ്‌റൈന്‍റെ തുടർച്ചയായ സഹകരണത്തെയും ശ്രമങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.

Tags:    

Similar News