ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിയെ കബളിപ്പിച്ചു ; ഏഷ്യൻ പൗരൻമാരായ മൂന്ന് പേർ അറസ്റ്റിൽ

Update: 2025-02-04 08:29 GMT

ഓ​ൺ​ലൈ​ൻ വ​ഴി മൊ​ബൈ​ൽ ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്ത യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ബഹ്റൈനിലെ മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ്. ഓ​ർ​ഡ​ർ ചെ​യ്ത ഫോ​ണി​ന് പ​ക​രം കേ​ടാ​യ ഫോ​ൺ ന​ൽ​കി​യാ​ണ് യു​വ​തി​യെ പ്ര​തി​ക​ൾ വ​ഞ്ച​ന​ക്കി​ര​യാ​ക്കി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ട പ​ര​സ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ‍യു​വ​തി മൊ​ബൈ​ൽ ഫോ​ണി​നാ​യി ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്.

മു​ൻ​കൂ​റാ​യി പ​ണം​ന​ൽ​കി​യ യു​വ​തി​ക്ക് ഫോ​ൺ കൈ​യി​ൽ കി​ട്ടി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി മ​ന​സ്സി​ലാ​യ​ത്. കേ​ടാ​യ ഫോ​ൺ ന​ൽ​കി​യ പ്ര​തി​ക​ളോ​ട് പ​ക​രം മാ​റ്റി​ന​ൽ​കാ​നോ അ​ല്ലെ​ങ്കി​ൽ പ​ണം മ​ട​ക്കി ന​ൽ​കാ​നോ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാ​നു​ള്ള എ​ല്ലാ​മാ​ർ​ഗ​ങ്ങ​ളും പ്ര​തി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. ശേ​ഷം യു​വ​തി സ​മാ​ഹീ​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും അ​റ​സ്റ്റ്ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്തു.

വി​ശ്വാ​സ യോ​ഗ്യ​മ​ല്ലാ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​തെ പ​ണം കൈ​മാ​റ​രു​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News