ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ നിന്ന് മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു

Update: 2025-01-27 10:47 GMT

ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗം. ക​ളി​മ​ണ്ണു​നി​റ​ച്ച നി​ല​യി​ൽ ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു 439 ല​ഹ​രി​ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ദേ​ശ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് ഓ​ർ​ഡ​ർ ചെ​യ്ത​താ​യി​രു​ന്നു ഇ​ത്. വി​ലാ​സം മാ​റി ബ​ഹ്റൈ​ൻ ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച വ​സ്തു അ​ഴി​ച്ചു​നോ​ക്കി‍യ​പ്പോ​ഴാ​ണ് നൈ​ലോ​ൺ ക​വ​റു​ക​ളി​ലാ​ക്കി ക​ളി​മ​ണ്ണ് നി​റ​ച്ച ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ട​ത്. പാ​ഴ്സ​ൽ മ​റ്റാ​രു​ടെ​യോ വി​ലാ​സ​ത്തി​ൽ മാ​റി അ​യ​ച്ച​താ​ണെ​ന്നും, യ​ഥാ​ർ​ഥ പ്ര​തി‍യെ പി​ടി​കൂ​ടി‍യെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ഡ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    

Similar News