റഷ്യയിലെ ഒരു ട്രേഡ് സെന്ററിലുണ്ടായ സ്ഫോടനത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ബഹ്റൈന്റെ അനുശോചന സന്ദേശങ്ങൾ അറിയിച്ചു.