ബഹ്റൈൻ ജബനിയ ഹൈവേയിലെ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു; നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി

Update: 2024-01-29 09:46 GMT

ബഹ്റൈൻ ജ​ന​ബി​യ ഹൈ​വേ​യി​ൽ നി​ന്നും ഇ​ട​ത്തോ​ട്ടു പോ​കു​ന്ന ഭാ​ഗ​ത്ത്​ മേ​ൽ​പാ​ലം പ​ണി​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​പൊ​തു​മ​​രാ​മ​ത്ത്​ വ​കു​പ്പ്​ മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജും    സം​ഘ​വും വി​ല​യി​രു​ത്തി. ജ​ന​ബി​യ ഹൈ​വേ​യി​ൽ നി​ന്നും ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ റോ​ഡി​ലേ​ക്ക്​ തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ്​​ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

അ​ൽ ജ​സ്​​റ സി​ഗ്​​ന​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ മ​ന്ത്രി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന സ​മാ​ന്ത​ര    പാ​ത​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ​ആ​രാ​ഞ്ഞു. നി​ല​വി​ലു​ള്ള വാ​ഹ​ന നീ​ക്കം ശ​ക്​​തി​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളെ ഉ​​ൾ​ക്കൊ​ള്ളാ​നും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സാ​ധ്യ​മാ​കു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. മേ​ൽ​പാ​ല​മ​ട​ക്ക​മു​ള്ള ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജ​ന​ബി​യ റോ​ഡി​ൽ നി​ന്നും ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ റോ​ഡി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നീ​ക്കം ദി​നേ​ന 57,000 ആ​യി വ​ർ​ധി​ക്കും. അ​ൽ ജ​സ്​​റ സി​ഗ്​​ന​ലി​ലു​ള്ള വെ​യി​റ്റി​ങ്​ സ​മ​യം 70 ശ​ത​മാ​നം കു​റ​ക്കാ​നും ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News