ഹമദ് രാജാവിന്റെ സ്ഥാനാരോഹണ രജത ജൂബിലി; വർണാഭമായി കെട്ടിടങ്ങൾ

Update: 2024-04-12 07:30 GMT

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യി. ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​യി​രു​ന്നു.

ഈ​ദു​ൽ ഫി​ത്റി​ന്റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​മാ​ണ് ന​ട​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ രാ​ജാ​വി​ന്റെ ഫോ​ട്ടോ​ക​ളും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ദ​രം പ്ര​ക​ടി​പ്പി​ച്ചു.

കെ​ട്ടി​ട​ങ്ങ​ളി​ൽ സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ൽ ബ​ഹ്‌​റൈ​ൻ ബേ​യും അ​ട​ക്കം ലാ​ൻ​ഡ്മാ​ർ​ക്കു​ക​ളി​ൽ അ​ല​ങ്കാ​ര​ങ്ങ​ൾ ന​ട​ത്തി.

Tags:    

Similar News