60 വയസ്സ് കഴിഞ്ഞ രോഗികൾക്കാവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകുമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് വിഭാഗം അറിയിച്ചു. ഡെലിവറി സേവനം നൽകുന്ന കമ്പനിയുമായി സഹകരിച്ച് വേഗത്തിലാക്കാനും ഡെലിവറി കാര്യങ്ങൾ ഏകോപിപ്പിക്കാനും ശ്രമിക്കുന്നതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി. മരുന്നുകുറിപ്പടികൾ യഥാസമയം ഡോക്ടറെ കണ്ട് പുതുക്കുന്നതിന് രോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യകാര്യ സുപ്രീം കൗൺസിൽ, ബോർഡ് ഓഫ് ട്രസ്റ്റീസ് എന്നിവയുടെ നിർദേശമനുസരിച്ചാണ് രോഗികളുടെ ആവശ്യം പൂർത്തീകരിക്കുന്നതിനും സർക്കാർ ആശുപത്രികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുള്ളത്.