ഗൾഫ് മേഖലകൾ ഉഷ്ണതരംഗത്തിലേക്ക് ; ബഹ്റൈൻ ഉൾപ്പെടെയുള്ള പല ഗൾഫ് രാജ്യങ്ങളിലും താപനില 50 ഡിഗ്രിയാകുമെന്ന് മുന്നറിയിപ്പ്

Update: 2024-07-10 07:27 GMT

ബ​ഹ്‌​റൈ​നു​ൾ​പ്പെ​ടെ അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും സ​മീ​പ​രാ​ജ്യ​ങ്ങ​ളി​ലും ഈ ​ആ​ഴ്‌​ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട് 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​റേ​ബ്യ​ൻ വെ​ത​ർ സെ​ന്റ​റാ​ണ് കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ വി​ല​യി​രു​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​ൻ, ഇ​റാ​ഖ്, കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല ഉ​യ​രും. ഇ​പ്പോ​ൾ​ത​ന്നെ ഉ​യ​ർ​ന്ന ചൂ​ടാ​ണ് പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ മ​രു​ഭൂ​മി​യി​ൽ​ നി​ന്ന് യൂ​റോ​പ്പി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ർ​ദ​വ്യ​തി​യാ​ന​ത്തി​ന്റെ ഫ​ല​മാ​യി ചൂ​ടു​ള്ള വാ​യു പി​ണ്ഡ​ത്തി​ന്റെ പ്ര​വാ​ഹ​മു​ണ്ടാ​കും.

ഇ​ത് അ​റേ​ബ്യ​ൻ മേ​ഖ​ല​യെ​യും ബാ​ധി​ക്കും. അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഈ ​ആ​ഴ്‌​ചാ​വ​സാ​ന​ത്തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യു​ടെ പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ബ​ഹ്റൈ​നി​ൽ വെ​ള്ളി​യാ​ഴ്ച​യോ​ടെ താ​പ​നി​ല 47 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ ഡ​യ​റ​ക്ട​റേ​റ്റ് പ്ര​വ​ചി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്ത് നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​നും ജ​ലാം​ശം നി​ല​നി​ർ​ത്താ​നും അ​റ​ബ് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം നി​ർ​ദേ​ശി​ക്കു​ന്നു.

Tags:    

Similar News