സാമ്പത്തിക തട്ടിപ്പ് ; ഏഷ്യൻ സംഘം ബഹ്റൈനിൽ പിടിയിലായി

Update: 2024-05-02 09:48 GMT

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​താ​യി സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. മൊ​ബൈ​ൽ വ​ഴി സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചും വി​ളി​ച്ചും പ​ണം കൈ​ക്ക​ലാ​ക്കു​ന്ന സം​ഘ​മാ​ണ്​ പി​ടി​യി​ലാ​യ​ത്. വ്യ​ക്​​തി​ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി പ​ണം പി​ൻ​വ​ലി​ക്കു​ക​യും പ്ര​തി​ക​ൾ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ല്ലാ​വ​രും ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്.

ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രെ കു​റി​ച്ച്​ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ക​യും പ്ര​ത്യേ​ക​ സം​ഘം ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ൽ​നി​ന്നും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച്​ വ​രു​ന്ന​ ഫോ​ൺ കാ​ളു​ക​ളി​ൽ വ​ഞ്ചി​ത​രാ​വ​രു​തെ​ന്ന്​ പ​ല ഘ​ട്ട​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രെ കു​റി​ച്ച്​ വി​വ​രം ന​ൽ​കാ​ൻ 992 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    

Similar News