ബഹ്റൈനിൽ വാരാന്ത്യ അവധിയിൽ മാറ്റം വേണമെന്ന ആവശ്യം; ക്യത്യമായ പഠനം വേണം

Update: 2024-01-29 09:19 GMT

ബഹ്റൈനിൽ വാ​രാ​ന്ത്യ അ​വ​ധി മാ​റ്റ​ത്തി​ൽ കൂ​ടു​ത​ൽ സൂ​ക്ഷ്​​മ​മാ​യ പ​ഠ​നം വേ​ണ​മെ​ന്ന്​ പാ​ർ​ല​മെ​ന്‍റി​ലെ സ്​​ട്രാ​റ്റ​ജി​ക്​ തി​ങ്കി​ങ്​ ​ബ്ലോ​ക്ക്​ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ്​ നി​ർ​ദേ​ശം മു​ന്നോ​ട്ടു വെ​ക്കു​ന്ന​തി​ന്​ മു​മ്പ്​ കൃ​ത്യ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണ്. ര​ണ്ട്​ ഭാ​ഗ​ത്തെ​യും പി​ന്തു​ണ​ക്കാ​ൻ ത​ങ്ങ​ളു​ടെ ​​ബ്ലോ​ക്ക്​ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ വ​ക്​​താ​വ്​ ഖാ​ലി​ദ്​ ബൂ ​ഉ​നു​ഖ് എം.​പി വ്യ​ക്​​ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച​ക്ക്​ പ​ക​രം ഞാ​യ​റാ​ഴ്ച വാ​രാ​ന്ത്യ അ​വ​ധി​യാ​ക്ക​ണ​മെ​ന്ന​ ഏ​താ​നും എം.​പി​മാ​രു​ടെ നി​ർ​ദേ​ശം സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​വും ആ​ശ​ങ്ക​യും ഉ​യ​ർ​ത്തി​യി​രു​ന്നു.

സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ മാ​​ത്രം വാ​രാ​ന്ത്യ അ​വ​ധി മാ​റ്റ​മു​ണ്ടാ​കു​​മ്പോ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യും പൊ​തു മേ​ഖ​ല​യും ത​മ്മി​ലു​ള്ള അ​ന്ത​രം കൂ​ടു​ക​യും അ​ത്​ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​ക​യും ചെ​യ്യും. സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ അ​വ​ധി മാ​റ്റ​മു​ണ്ടാ​ക്കു​ന്ന പ്ര​തി​ഫ​ല​ന​ങ്ങ​ളെ കു​റി​ച്ച്​ കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ്​ ഇ​ത്ത​ര​​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്നും സ്​​ട്രാ​റ്റ​ജി​ക്​ തി​ങ്കി​ങ്​ ​ബ്ലോ​ക്ക്​ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    

Similar News