ഗാസയിലെ ദുരിതങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് ബഹ്റൈൻ വിദേശകാര്യമന്ത്രി

Update: 2024-05-17 11:07 GMT

ഗാസയിലെ ദുരിതങ്ങളും ക്രൂരതകളും ധൈര്യപൂർവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായി ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി. അറബ് ഉച്ചകോടി സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ബഹ്റൈന് സാധിച്ചത് അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകി സമ്മേളനത്തെ യഥോചിതം ലോകസമക്ഷം അവതരിപ്പിച്ച മാധ്യമപ്രവർത്തകർക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News