മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന് വിപുലമായ പദ്ധതികളുമായി ബഹ്റൈൻ

Update: 2024-02-23 07:42 GMT

രാ​ജ്യ​ത്തെ മ​ത്സ്യ​സ​മ്പ​ത്ത്​ സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്​​തു. ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അൽ ഖ​ലീ​ഫ, എ​ണ്ണ, പ​രി​സ്ഥി​തി കാ​ര്യ പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദൈ​ന​യെ സ്വീ​ക​രി​ച്ചു സം​സാ​രി​ക്ക​വേ​യാ​ണ്​ രാ​ജ്യ​ത്തെ മ​ത്സ്യ​സ​മ്പ​ത്ത്​ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്​​ത​ത്.

സ​മു​ദ്ര സു​ര​ക്ഷ, സ​മു​ദ്ര സ​മ്പ​ദ്​ സം​ര​ക്ഷ​ണം എ​ന്നി​വ​ക്കാ​യി പ​ര​സ്​​പ​രം സ​ഹ​ക​രി​ക്കാ​നും അ​തു​വ​ഴി സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്​​ക​രി​ച്ച്​ മ​ത്സ്യ​സ​മ്പ​ത്ത്​ പ​രി​പാ​ലി​ക്കേ​ണ്ട​തു​ണ്ട്. സ​മു​ദ്ര സു​ര​ക്ഷ​യി​ൽ കോ​സ്റ്റ്​ ഗാ​ർ​ഡി​ന്‍റെ പ​ങ്ക്​ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ താ​രി​ഖ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​സ​ൻ, കോ​സ്റ്റ്​ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ഗ​തം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    

Similar News