എയർട്രാൻസ്പോർട്ട് എക്സിബിഷന് വേദിയാകാൻ ബഹ്റൈൻ

Update: 2023-10-19 03:30 GMT

29ആം-മ​ത്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ എ​ക്​​സി​ബി​ഷ​ന്​ ബ​ഹ്​​റൈ​ൻ​ ആ​തി​ഥ്യം വ​ഹി​ക്കും.ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്​​തം​ബൂ​ളി​ൽ സ​മാ​പി​ച്ച 28മ​ത്​ എ​ക്​​സി​ബി​ഷ​നി​ൽ വെ​ച്ച്​ ആ​തി​ഥേ​യ​ത്വ ചു​മ​ത​ല ഗ​ൾ​ഫ്​ എ​യ​ർ ഹോ​ൾ​ഡി​ങ്​ ​​ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ സാ​യി​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഏ​റ്റു​വാ​ങ്ങി.ഇ​സ്​​തം​ബൂ​ൾ എ​യ​ർ​പോ​ർ​ട്ട്​ സി.​ഇ.​ഒ സെ​ല​ഹാ​റ്റി​ൻ ബി​ൽ​ഗ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള 3000 പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. എ​യ​ർ ക​മ്പ​നി​ക​ൾ​ക്ക്​ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ഇ​ത്ത​ര​മൊ​രു എ​ക്​​സി​ബി​ഷ​ൻ വ​ഴി ല​ഭി​ക്കു​ക​യെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. ഏ​വി​യേ​ഷ​ൻ രം​ഗ​ത്ത്​ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ​ക്കു​ള്ള വാ​താ​യ​ന​ങ്ങ​ൾ ഇ​തു​വ​ഴി തു​റ​ന്നി​ടാ​ൻ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags:    

Similar News