ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2024 ; ഗതാഗതം സുഗമമാക്കാൻ മാർഗ നിർദേശങ്ങൾ നൽകുമെന്ന് ട്രാഫിക് വിഭാഗം

Update: 2024-02-23 07:47 GMT

ഫോ​ർ​മു​ല 1 ഗ​ൾ​ഫ് എ​യ​ർ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രി​ക്സ് 2024 ഭാ​ഗ​മാ​യി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക്, ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് അൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നും ഒ​ഴു​കി​യെ​ത്തു​ന്ന ആ​രാ​ധ​ക​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ഖ്യാ​പ​നം. ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നാ​യി മി​ക​ച്ച ട്രാ​ഫി​ക് ഓ​ഫി​സ​ർ​മാ​രെ സ​ജ്ജ​രാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്യൂ​ട്ടി​ലേ​ക്ക് പോ​കു​ന്ന എ​ല്ലാ റോ​ഡു​ക​ളി​ലും അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക​നു​ഭ​വ​പ്പെ​ടും. പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ൽ വ​ഴി​തി​രി​ച്ചു വി​ടാ​നാ​വ‍ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഓ​ഫി​സ​ർ​മാ​ർ​ക്ക് ന​ൽ​കും. ട്രാ​ഫി​ക്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ആ​ൽ ഖ​ലീ​ഫ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News