ബഹ്റൈനിലെ ഫ്രഞ്ച് അംബാസഡർ എറിക് ജീറോ ടിമിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിക്കുന്ന നിലപാടുകളും ചർച്ചയിൽ വിഷയമായി. കൂടിക്കാഴ്ചയിൽ സ്പെഷ്യൽ പി.ആർ ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫയും സന്നിഹിതനായിരുന്നു.