വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2024 പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈനും ഇടംനേടി. മിഡിലീസ്റ്റിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ട ആദ്യ അഞ്ച് രാജ്യങ്ങളിൽ ബഹ്റൈനുമുണ്ട്. ലോക റാങ്കിങ്ങിൽ 62മതാണ് ബഹ്റൈൻ. ലോക റാങ്കിങ്ങിൽ കുവൈത്ത് 13ആം സ്ഥാനത്തെത്തി. യു.എ.ഇ 22ആം സ്ഥാനത്തുണ്ട്. സൗദി അറേബ്യ പട്ടികയിൽ 28ആം സ്ഥാനത്താണ്. ലോക റാങ്കിങ്ങിൽ നോർഡിക് രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫിൻലൻഡ് ഏഴു വർഷമായി തുടർച്ചയായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഡെന്മാർക്കും ഐസ്ലൻഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.