കുവൈത്തിലെ ബഹ്റൈൻ അംബാസഡർ സലാഹ് അലി അൽ മാലികി കുവൈത്ത് ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രി അബ്ദുറഹ്മാൻ ബദാഹ് അൽ മതീരിയുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷനൽ എനർജി സ്റ്റഡീസ് പുറത്തിറക്കിയ ‘കുവൈത്ത് അധിനിവേശത്തിന്റെയും വിമോചനത്തിന്റെയും വിഷയങ്ങളിൽ ബഹ്റൈന്റെ പങ്ക്’ എന്ന ഗ്രന്ഥം അംബാസഡർ മന്ത്രിക്ക് കൈമാറി.
ബഹ്റൈനും കുവൈത്തും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിൽ നിലനിൽക്കുന്നതായി വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.