ബഹ്റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയും; തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മന്ത്രി

Update: 2023-10-19 05:30 GMT

ടൂ​റി​സ്റ്റ് വി​സ​യി​ൽ എ​ത്തി തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യു​മെ​ന്നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. എ​ൽ.​എം.​ആ​ർ.​എ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 103,000 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ 42,000 പേ​ർ പു​തി​യ വൊ​ക്കേ​ഷ​ണ​ൽ എം​പ്ലോയിമെന്റ് സ്കീ​മി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

31,000 പേ​ർ രാ​ജ്യം വി​ടു​ക​യോ സ്‌​പോ​ൺ​സ​റു​ടെ കീ​ഴി​ൽ ജോ​ലി നേ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. 26,000 പേ​രു​ടെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ടൂ​റി​സ്റ്റ് വി​സ​യി​ൽ ബ​ഹ്‌​റൈ​നി​ലെ​ത്തി​യ​ശേ​ഷം പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് എം.​പി​മാ​രു​ടെ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 39 ശു​പാ​ർ​ശ​ക​ളാ​ണ് മം​ദൂ​ഹ് അ​ൽ സാ​ലി​ഹ് ചെ​യ​ർ​മാ​നാ​യ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന സ​മി​തി മു​ന്നോ​ട്ടു​വെ​ച്ച​ത്. തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ക​ണ്ടു​കൊ​ണ്ട് സ​ർ​ക്കാ​ർ വെ​റു​തെ​യി​രി​ക്കു​ക​യ​ല്ലെ​ന്നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ന് കീ​ഴി​ലാ​ക്കാ​ൻ ക​ർ​മ്മ പ​ദ്ധ​തി​യു​ണ്ടെ​ന്നും തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു. ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​തി​ൽ നി​ന്ന് വി​ല​ക്ക​പ്പെ​ടും.അതേസമയം 2019 മു​ത​ൽ 2023 ജൂ​ൺ വ​രെ കാ​ല​യ​ള​വി​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ വ​ന്ന 85,246 പ്ര​വാ​സി​ക​ൾ​ക്ക് വി​സ മാ​റ്റാ​ൻ അ​നു​മ​തി ന​ൽ​കി.

2

Tags:    

Similar News