ബഹ്‌റൈനിൽ രണ്ട് മാസത്തിനിടെ നീക്കം ചെയ്തത് 499 നിയമവിരുദ്ധ പരസ്യബോർഡുകൾ

Update: 2023-09-12 06:56 GMT

ബഹ്‌റൈനിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 499 നിയമ വിരുദ്ധ പരസ്യ ബോർഡുകൾ നീക്കം ചെയ്തതായി ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല അറിയിച്ചു.

പൊതു ഇടങ്ങളിൽ നിയമം ലംഘിച്ച് ബോർഡ് സ്ഥാപിച്ച കമ്പനികൾക്ക് പിഴയിടുകയും ചെയ്തിട്ടുണ്ട്. റോഡിന് മധ്യത്തിലുള്ള വൈദ്യുതി വിളക്കു കാലുകളിലാണ് കൂടുതൽ പരസ്യങ്ങളും സ്ഥാപിച്ചിരുന്നത്.

മുനിസിപ്പാലിറ്റി അംഗീകാരമില്ലാതെ പൊതു ഇടങ്ങളിൽ പരസ്യങ്ങളും ബോർഡുകളും മറ്റും സ്ഥാപിക്കുകയോ പതിക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് നിയമമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News