മാറ്റം തന്നെയും ബാധിച്ചുവെന്ന് തമന്ന ; ഗ്ലാമർ വേഷങ്ങൾ മടുത്തു

തെന്നിന്ത്യന്‍ താരറാണി എന്ന വിശേഷണത്തിന് അനുയോജ്യയായ നടിയാണ് തമന്ന. മഹാരാഷ്ട്രക്കാരിയായ തമന്ന മോഡലിംഗ് രംഗത്തു നിന്ന് സിനിമയിലേക്കെത്തുമ്പോള്‍ സിനിമയില്‍ സൂപ്പര്‍ താരമാകുമെന്ന പ്രതീക്ഷയൊന്നും താരത്തിനുണ്ടായിരുന്നില്ല. ഭാഗ്യം ഏറെ തുണച്ച നായികയാണ് തമന്ന.

ചലച്ചിത്രലോകത്ത് പ്രവേശിച്ച നാള്‍ തൊട്ടു തമന്ന പ്രേക്ഷകരുടെ പ്രിയ താരമായി. തമന്നയുടെ ഗ്ലാമര്‍ രംഗങ്ങള്‍ കാണാന്‍ ആരാധകര്‍ തിയേറ്ററില്‍ തള്ളിക്കയറി. ഗ്ലാമര്‍ വേഷങ്ങളില്‍ മറ്റൊരു താരത്തിനു ലഭിക്കാത്ത അംഗീകാരമാണ് തമന്നയ്ക്കു ലഭിച്ചത്. തമന്നയുടെ അംഗലാവണ്യം ആരെയും ആകര്‍ഷിക്കുന്നതാണ്. തെലങ്കു സിനിമകളുടെ അഭിഭാജ്യഘടകമായി മാറി തമന്നയുടെ ഗ്ലാമര്‍ സീനുകള്‍. എന്നാല്‍, ഗ്ലാമര്‍ വേഷങ്ങള്‍  മടുത്തെന്ന്  താരം അടുത്തിടെ പറയുകയുണ്ടായി.

താന്‍ സിനിമയില്‍ വന്ന കാലവും ഇക്കാലത്തെ സിനിമകളും പാടെ മാറി. മാറ്റം തന്നെയും ബാധിച്ചു. പതിവു നായിക വേഷങ്ങളില്‍ നിന്നു മാറിച്ചിന്തിക്കാന്‍ താരം തീരുമാനിച്ചിരിക്കുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം ആരാധകരെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. തമന്നയുടെ ഗ്ലാമര്‍ വേഷങ്ങളും എറ്റം ഡാന്‍സുകളും തിയേറ്ററുകളില്‍ വന്‍ ചലനം സൃഷ്ടിച്ചവയാണ്.17 വര്‍ഷമായി തമന്ന സിനിമയില്‍ എത്തിയിട്ട്. ഇപ്പോള്‍ 32 വയസുണ്ട് തമന്നയ്ക്ക്. എന്തായാലും തമന്നയുടെ പുതിയ വേഷങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Leave a Reply

Your email address will not be published. Required fields are marked *