ബോളിവുഡ് സംവിധായകന് റാം അല്ലാടി കല്‍പ്പന തിവാരിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘പേജസ്’ന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ റിലീസായി. ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, മലയാളം എന്നീ ആറ് ഭാഷകളിലായി ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് പേജസ് റിലീസാവുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായ പേജസില്‍ കല്‍പ്പന തിവാരിയെ കൂടാതെ പങ്കജ് മുന്‍ഷി, ആനന്ദ് രംഗരാജന്, ശില്പ ദാസ്, സാമന്ത മുഖര്‍ജി, വിജയ് മേരി, മധു, അരുണശ്രീ സാദുല, പ്രസാദ് കമലനാഭ, രവി വൈഡ്, നിഹാരി മണ്ഡല്, ആനന്ദ കിഷോര്‍, ദാവൂദ് തുടങ്ങിയവരും അഭിനയിക്കുന്നു.
സ്വാതന്ത്ര്യാനന്തര സംഭവവികാസങ്ങളാല്‍ ബാധിച്ച ഒരു രാഷ്ട്രീയ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ബംഗ്ലാദേശുമായി ബന്ധപ്പെട്ട ഒരു ട്രാക്കും തെലങ്കാനയുമായി ബന്ധിപ്പിച്ചിരിക്കുന്ന രീതിയും ഇതിന് ഉണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ പറയുന്ന സിനിമ നിര്‍മിക്കുന്നത് എ.ആര് ഐടി വര്‍ക്ക്സ് ഇന്ത്യ ആണ്.