ദിലീപ് ചിത്രത്തിൽ വില്ലനായെത്തുന്നത് മിസ്റ്റർ ഇന്ത്യ ദരാസിങ്

ദിലീപിനെ നായകക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത പുതിയ ചിത്രത്തിൽ വില്ലനായി എത്തുന്നത് മിസ്റ്റർ ഇന്ത്യ ഇന്റർനാഷണലും മോഡലുമായ ദരാസിങ് ഖുറാനെയാണ്..ദരാസിങിനെ സ്വാ​ഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്ററും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. രാമ ലീലയ്ക്ക് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ദരാസിംഗിനെ സംബന്ധിച്ചിടത്തോളം, ഈ വർഷം പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. കൂടാതെ അനുപം ഖേർ, ദർശൻ കുമാർ, സതീഷ് കൗശിക് എന്നിവർ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും.ബോളിവുഡ് പ്രഖ്യാപനത്തിന് ശേഷമാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

തെന്നിന്ത്യൻ താര സുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ് നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *