ആ മനുഷ്യന്‍ സിബ്ബഴിച്ച് ലിംഗം പ്രദര്‍ശനം നടത്തി

ബോളിവുഡില്‍ താരമൂല്യമുള്ള നടിയാണ് വിദ്യാ ബാലന്‍. പാലക്കാട് സ്വദേശിനിയായ വിദ്യ മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ്. അഭിനയം കൊണ്ടു മാത്രമല്ല, അഭിപ്രായ പ്രകടനം കൊണ്ടും ആരാധകരെ നേടിയെടുത്ത താരമാണ് വിദ്യ. അഴകിന്റെ അളവുകോലുകള്‍ നിലനില്‍ക്കുന്ന ബോളിവുഡില്‍ അഭിനയശേഷി കൊണ്ടു മാത്രം തന്റേതായ ഇടം നേടിയ താരം കോളേജില്‍ പഠിക്കുന്ന കാലത്ത് ട്രെയിനില്‍ വച്ചു നേരിട്ട ദുരനുഭവം തുറന്നുപറയുന്നു. ഒരു അഭിമുഖത്തിലാണ് താരം കോളേജു കാലത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. 

മുംബൈയില്‍ സുഹൃത്തുക്കളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു മോശം അനുഭവമുണ്ടായത്. കോളേജില്‍ പോയി തിരികെ വീട്ടിലേക്കു വരികയായിരുന്നു. വിദ്യയും സുഹൃത്തുക്കളും ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു പുറപ്പെടാന്‍ തുടങ്ങുവെ ഒരാള്‍ ട്രെയിനിലേക്കു ചാടിക്കയറി. കണ്ടാല്‍ ഒരു മാന്യനെ പോലെ തോന്നും. ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് ആയതുകൊണ്ട് എല്ലാവരും അത്ഭുതത്തോടെ അയാളെ നോക്കി. ചിലര്‍ക്കു മനസില്‍ ഭയവും തോന്നി. സ്ത്രീകളുടെ അസ്വസ്ഥതകള്‍ മനസിലാക്കിയ അയാള്‍ അബദ്ധം പറ്റിയതാണെന്നും അടുത്ത സ്റ്റേഷനില്‍ ഇറങ്ങാമെന്നും പറഞ്ഞു.

അടുത്ത സ്റ്റേഷനില്‍ അയാള്‍ ഇറങ്ങി. തങ്ങള്‍ക്കെല്ലാവര്‍ക്കും ആശ്വാസമായി. എന്നാല്‍, ട്രെയിനിലേക്ക് അയാള്‍ വീണ്ടും ചാടിക്കയറി. എന്നിട്ട് തങ്ങളെ നോക്കി സിബ് അഴിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. പെട്ടന്നുണ്ടായ പെരുമാറ്റത്തില്‍ തങ്ങളെല്ലാവരും പകച്ചുപോയി. അയാള്‍ ലിംഗം പ്രദര്‍ശിച്ചുകൊണ്ട് ആ പ്രവര്‍ത്തി തുടര്‍ന്നു. 

ഒടുവില്‍ വിദ്യ അയാളെ ചീത്തിവിളിക്കുകയും തല്ലുകയും ചെയ്തു. സഹപാഠികളും മറ്റു സ്ത്രീകളും വിദ്യയോടൊപ്പം കൂടി. അടുത്ത സ്റ്റേഷനില്‍ അയാളെ തള്ളി ഇറക്കുകയും ചെയ്തു. ഒരുപാടു സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *