ജാനകിക്ക് ടു പീസ് ധരിച്ച് നടക്കാന്‍ മോഹം

ജാനകി സുധീര്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു. ബിഗ്‌ബോസില്‍ ജാനകിക്കു കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അവര്‍ക്കു കഴിഞ്ഞു. ബിഗ്‌ബോസില്‍ നിന്നു മടങ്ങിയ താരത്തെ കാത്തിരുന്നത് സിനിമയില്‍ ഒരു കഥാപാത്രമാണ്. ഹോളിവൂണ്ട് എന്ന ചിത്രത്തില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. ലെസ്ബിയന്‍ പ്രമേയമായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം.

ജീവിതത്തിലും കരിയറിലും വലിയ വിമര്‍ശനങ്ങളും ജാനകിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ജാനകിക്ക് ഏല്‍ക്കേണ്ടിവന്നത്. ഗ്ലാമര്‍ വേഷവിധാനങ്ങളിലാണ് ജാനകിക്ക് എന്നും താത്പര്യം. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് സൈബര്‍ ലോകത്തുനിന്നു മോശം കമന്റുകളും ജാനകിക്കു ലഭിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും താരത്തെ തളര്‍ത്തിയില്ല. കമന്റുകളില്‍ തളര്‍ന്നു പോയാല്‍ മുന്നോട്ടുള്ള യാത്രയെ അതു ബാധിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം.

വിവിധ വിഷയങ്ങളില്‍ തനിക്കുള്ള കാഴ്ചപ്പാടുകള്‍ തുറന്നുപറയാനും ജാനകിക്കു മടിയില്ല. ബിക്കിനിയും അതുപോലുള്ള ടു പീസുകളും ധരിച്ചു നടക്കാന്‍ താരത്തിന് വലിയ ആഗ്രഹമാണത്രെ! എന്നാല്‍, കേരളത്തില്‍ അങ്ങനെയൊക്കെ നടന്നാല്‍ എന്തു സംഭവിക്കുമെന്നും ജാനകിക്കറിയാം. പിന്നെ, ബിക്കിനിയൊക്കെ ധരിച്ചു നടക്കുക എന്ന ആഗ്രഹം സഫലീകരിക്കാന്‍ കഴിയുന്നത് ഗോവയ്ക്കു പോകുമ്പോഴാണ്. സൗന്ദര്യമുള്ള ശരീരം അല്‍പ്പസ്വല്‍പ്പം എക്‌സ്‌പോസ് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നും ജാനകി ചോദിക്കുന്നു.

ജാനകി ബോള്‍ഡ് ലേഡിയാണ്. ശരീരം കണ്ടാലും തനിക്കു കുഴപ്പമൊന്നുമില്ല എന്ന അവസ്ഥയിലേക്കെത്താന്‍ സമയമെടുത്തു. ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴൊക്കെ അശ്ലീലച്ചുവയുള്ള കമന്റുകളും താരത്തിനു ലഭിക്കാറുണ്ട്. ഇതൊന്നും ജാനകിയെ തളര്‍ത്താറില്ല. ജാനകി മുന്നോട്ടുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *