കുമാരി”ഒരു ഹൊറർ ചിത്രം

നിർമ്മൽ സഹദേവ് സംവിധാനം നിർവ്വഹിച്ച “കുമാരി” എന്ന ഹൊറർചിത്രം പ്രേക്ഷകരിൽ സമ്മിശ്ര വികാരമാണുളവാക്കുന്നത്. നിർമ്മലും ഫസൽ ഹമീദും ചേർന്നാണ് ഇതിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിജുജോണും നിർമൽ സഹദേവും ചേർന്ന് നിർമ്മിച്ച കുമാരി മാജിക്ക് ഫ്രെയിംസ് വിതരണം ചെയ്യുന്നു.

 ഫാന്റസി ഹൊറർ മൂവി ആണ് “കുമ്മാരി” . റിലീസിംഗ് ദിവസം രണ്ടാമത്തേ ഷോയ്ക്ക് മുൻ നിര സീറ്റുകളിൽ രണ്ട് വരി ഒഴിഞ്ഞ്കിടക്കുന്നത് സ്വാഭാവികം, മുക്കാൽ ഭാഗം കാണികളും കോളേജ് കമിതാക്കൾ ആണെന്നതായിരുന്നു ഒരു പ്രത്യേകത.സിനിമയുടെ എൻഡ് ഷോട്ടിൽ ദുർബലമല്ലാത്ത കൈയ്യടിയും കേൾക്കാമായിരുന്നു.

മുത്തശ്ശി തന്റെ പേരക്കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന ഒരുകെട്ട് കഥയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്, ആദ്യപകുതിയുടെ പകുതിയോളം ഇഴഞ്ഞ്നീങ്ങുന്ന സിനിമ ജീവൻ വെച്ചു തുടങ്ങുന്നത് കുമാരിയുടെ ഗർഭധാരണത്തോടെയാണ് . 

ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൂടിയായ ഐശ്വര്യ ലക്ഷ്മി കുമാരിയുടെവേഷപകർച്ചയിൽ സിനിമ ഒറ്റക്ക് ചുമലിൽഏറ്റെടുക്കേണ്ടി വരുന്നു. ഛായാഗ്രാഹകൻ എബ്രഹാം ജോസഫ് ഒരു ഹൊറർ സിനിമക്ക് വേണ്ട മുഡ് കാത്ത് സൂക്ഷിക്കാൻ പരമാവധി ശ്രമിച്ചു എന്ന് തന്നെ പറയാം. അഭിനന്ദനം അർഹിക്കുന്ന പ്രകടനമാണ് കാഴച്ചവെച്ചത് . സുരഭിലക്ഷ്മി തന്റെ സ്വതസിദ്ധമായ  അഭിനയപാടവം കൊണ്ട് പ്രേഷകരുടെ കൈയ്യടി നേടി , അതു പോലെ സുരഭിയുടെ മേക്കപ്പ് എടുത്ത്പറയേണ്ടുന്നതാണ്. ഷൈൻ ടോം ചാക്കോ ദ്രുവന്റെ റോൾ ഭംഗി ആക്കി, തൻറ്റ പരിമിതികളിൽ നിന്ന് കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു, പ്രത്യേകിച്ചു  തല്ലു സീനുകളിൽ.

അനന്ദഭദ്രത്തിൻറ്റ ഒരു ന്യൂജെൻ പതിപ്പ് അല്ലെങ്കിൽ വേണ്ടതിൽ കൂടുതൽ ഹാരി പോട്ടർ കഥകൾ വായിച്ചതിന്റെ ഹാങ്ങോവർ എഴുത്ത് കാരനേയും സംവിധായകനെയും സ്വാധിനിച്ചിട്ടുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന സിനിമ, പശ്ചാത്തല സംഗിതം എവിടയൊ കേട്ടത് പോലെ തോന്നിപ്പിക്കുന്ന ,ശരാശരി നിലവാരം പുലർത്തുന്ന പാട്ടുകൾ 

സിനിമ മൊത്തത്തിൽ തിരക്കഥയുടെ കാമ്പില്ലായിമ എടുത്ത് കാണിക്കുന്നു. ആദ്യ ഇഴച്ചിൽ നിന്ന് കരക്കേറിയ സിനിമയേ ക്ലൈമാക്സിൻറ്റ പൊലിപ്പില്ലായിമ നിരാശപ്പെടുത്തി .ക്ലൈമാക്സ് രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഐശ്വര്യ ലക്ഷ്മിയും, ഷൈനും പരാജയപെട്ടു .

ആഭിചാര ക്രിയകളും നരബലിയും ആസ്പദമാക്കി നിർമിച്ച സിനിമ ക്ലൈമാക്സ് അവതരിപിച്ചപ്പോൾ ഉണ്ടായ പാളിച്ചയും ക്ലൈമാക്സിലെ VFX ന്റെ പോരായ്യമയും കുമാരിയെ ഒരു ശരാശരി ഹൊറർ ഫാന്റസി സിനിമ എന്ന വിശേഷണത്തിൽ  എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *