എല്ലാം സെറ്റാണ് – ട്രെയിലര്‍ റിലീസായി

ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി.എച്ച് നിര്‍മിച്ച് വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന ‘എല്ലാം സെറ്റാണ്’ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ബിപിന്‍ ജോസ്, ചാര്‍ലി ജോ, ഷൈജോ അടിമാലി, സുമേഷ് ചന്ദ്രന്‍, അനീഷ് ബാല്‍, കിഷോര്‍ മാത്യു, അനന്തു, രാജീവ് രാജന്‍, സുനില്‍ കെ ബാബു, വരുണ്‍ ജി പണിക്കര്‍, നിധീഷ് ഇരിട്ടി, ഹാരിസ് മണ്ണഞ്ചേരി, ഫവാസ് അലി, അമല്‍ മോഹന്‍, അശ്വല്‍, ഭഗീരഥന്‍, അഭിജിത്ത് ലേഫ്‌ലേര്‍, ബിപിന്‍ രണദിവെ, ചൈത്ര പ്രവീണ്‍, രേഷ്മ, രമ, ചിത്ര, ജ്യോതിക, സ്‌നേഹ, അഞ്ജു മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യമായി ഒരു വീട്ടുകാര്‍ അവരുടെ വീട് ഷൂട്ടിങ്ങിനു കൊടുക്കുന്നതും, തുടര്‍ന്ന് അവിടെ ഷൂട്ടിങ്ങിനെത്തുന്ന സിനിമാക്കാരും വീട്ടുകാരും ചേര്‍ന്നുള്ള ഒരു ദിവസത്തെ സംഭവബഹുലവും രസകരവുമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫുള്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘എല്ലാം സെറ്റാണ് ‘.

Leave a Reply

Your email address will not be published. Required fields are marked *