സിനിമയിലെ ‘അഡ്ജസ്റ്റ്‌മെന്റ്’ ഗായത്രി സുരേഷ് തുറന്നുപറയുന്നു

മലയാളിയുടെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ നായികയായി ചലച്ചിത്രലോകത്തേക്കു കാലെടുത്തുവച്ച താരമാണ് ഗായത്രി സുരേഷ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ജമ്‌നപ്യാരിയില്‍ ചാക്കോച്ചന്റെ നായികയായി തിളങ്ങിയെങ്കിലും തുടര്‍ന്ന് വലിയ അവസരങ്ങളൊന്നും താരത്തിനു ലഭിച്ചില്ല. ഒരു മെക്‌സിക്കന്‍ അപാരത, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. എങ്കിലും താരം ഒതുങ്ങിപ്പോകുകയായിരുന്നു. അതിനുപിന്നലെ കാരണങ്ങളൊന്നും താരം പറഞ്ഞിട്ടില്ല. കൂടുതല്‍ സെല്ക്ടീവ് ആയതാകാം കാരണമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

എങ്കിലം സമൂഹമാധ്യമങ്ങളില്‍ താരം നിറഞ്ഞുനിന്നു. പലപ്പോഴും ഗായത്രിക്കെതിരെ വന്‍ ട്രോളുകളാണ് ഇറങ്ങിയത്. പലപ്പോഴും അവര്‍ ട്രോളുകള്‍ക്ക് ഇരയാകുകയായിരുന്നു. അഭിമുഖങ്ങളിലെ ഗായത്രിയുടെ തുറന്നുപറച്ചിലുകളാണ് അവരെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. നടന്‍ പ്രണവ് മോഹന്‍ലാലിനോട് പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞത് നടിയെ ട്രോളുകളുകള്‍ക്കിരയാക്കി. ഗായത്രിയുടെ ഈ കമന്റിന് ചാകര പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളിറങ്ങിയത്.

മറ്റൊരു അഭിമുഖത്തില്‍ താരത്തിന്റെ വെളിപ്പെടുത്തല്‍ അതീവ ശ്രദ്ധനേടി. സിനിമാ മേഖലയിലെ അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ചായിരുന്നു ചോദ്യം. അതിനു ഗായത്രിയുടെ മറുപടിയും ശ്രദ്ധിക്കപ്പെട്ടു. സാധാരണ ഇതുപോലുള്ള ചോദ്യങ്ങള്‍ക്ക് സിനിമയില്‍ നിന്നു കയ്ക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നായിരിക്കും നടിമാരുടെ മറുപടി. എന്നാല്‍, ഗായത്രി വളരെ ഓപ്പണായി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റ് ചെയ്യണം എന്നു പറഞ്ഞുള്ള ഓഫറുകള്‍ വന്നിട്ടുണ്ട് എന്ന് താരം സമ്മതിക്കുന്നു. ഇത്തരം ചോദ്യങ്ങളോടു മനസുതുറന്നു മറുപടി പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താരത്തിന്റെ അഭിപ്രായം.

താല്പര്യമില്ല എന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. ആരും നിര്‍ബന്ധിക്കില്ല എന്നായിരുന്നു ഗായത്രിയുടെ മറുപടി. നിരവധിപ്പേര്‍ ഗായത്രിയുടെ അഭിപ്രായത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. ഇങ്ങനെ തുറന്നുപറയാന്‍ എത്ര നായികമാര്‍ തയാറാകും. നിങ്ങള്‍ നല്ലൊരു സ്ത്രീയാണ്. എന്നൊക്കെയാണ് ആളുകളുടെ കമന്റ്. എന്തുകാര്യത്തിലും ഗായത്രി സുരേഷ് ബോള്‍ഡ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *