ലാൽ സലാം, ഐശ്വര്യയുടെ പുതിയ സിനിമ

ഗായികയും സംവിധായികയുമാണ് ഐശ്വര്യ.പ്രസിദ്ധ ചലച്ചതിത്ര താരം ധനുഷിന്റെ ഭാര്യ യുമായിരുന്നു ഐശ്വര്യ.സർവോപരി സാക്ഷാൽ രജനികാന്തിന്റെ പ്രിയ പുത്രിയുമാണിവർ.

ധനുഷുമായുള്ള വിവാഹ മോചന വാർത്ത പലരും ഞെട്ടലോടെയാണ് കേട്ടത്.അത് ഈ വര്ഷം ആദ്യമായിരുന്നു.

ഇപ്പോഴിതാ ഐശ്വര്യയെക്കുറിച്ചു മറ്റൊരു പ്രധാന വാർത്ത.

ഐശ്വര്യ തന്റെ പുതിയ സംവിധാന സംരംഭത്തെക്കുറിച്ചു വാർത്തക്കുറിപ്പിറക്കിയിരിക്കുന്നു.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ലാൽ സലാം’ ആണ്.. ലൈക പ്രൊഡക്ഷൻ്റെ ബാനറിൽ സുഭാഷ്കരൻ നിർമ്മിക്കുന്നു. രജനികാന്ത് അഥിതി വേഷത്തിലെത്തുന്ന ചിത്രത്തിൽ യുവനായകരായ വിഷ്ണു വിശലും, വിക്രാന്തുമാണ് നായകരാകുന്നത്

2012 ലാണ് ഐശ്വര്യ ‘ 3 ‘ എന്ന പേരിൽ തന്റെ പ്രധമ ചിത്രം സംവിധാനം നിർവഹിച്ചത്.

2017 ൽ ‘സിനിമ വീരൻ’ എന്നൊരു ഡോക്ക്യൂമെന്ററിയും സംവിധാനം ചെയ്തു.പിന്നണി ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായുമൊക്കെ 

പ്രവർത്തിച്ചതിട്ടുള്ള ഐശ്വര്യ ആത്മകഥാംശം കലർന്ന ഒരു പുസ്ത്തകത്തിന്റെ രചയിതാവ് കൂടിയാണ്.2010 ൽ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിൽ ബോളിവുഡ് 

നടി റീമ സെന്നിന് വേണ്ടി ശബ്ദം നൽകുകയുണ്ടായി.

ഈ വര്ഷം ആദ്യമാണ് രണ്ട് കുട്ടികളുടെ അമ്മകൂടിയായ ഐശ്വര്യ ധനുഷുമായുള്ള വിവാഹ മോചനത്തെക്കുറിച്ചു സംസാരിച്ചത്.ഒരു വര്ഷം തികയും മുന്നേ വീണ്ടും അവർ ഒന്നിക്കുന്നു എന്ന വാർത്തയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *