കട്ടിലിൽ കെട്ടിമറിയുമ്പോൾ സ്വന്തം വികാരങ്ങളല്ല, പ്രേക്ഷകർക്ക് സിനിമയുടെ മാന്ത്രികതയെ പറ്റി അറിയില്ലെന്ന് അലൻസിയർ

ചതുരം എന്ന സിനിമയുടെ ഓരോ ദിവസവും പുറത്തുവരുന്ന വിശേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. അടുത്തിടെ ചതുരത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ചും സ്വാസിക ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇപ്പോള്‍, ചതുരത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അലന്‍സിയര്‍ ചിത്രത്തിലെ കിടപ്പറരംഗങ്ങളെക്കുറിച്ചുള്ള തുറന്നുപറഞ്ഞതു ചര്‍ച്ചയായിരിക്കുന്നു്.

സ്വാസികയോടൊപ്പം കട്ടിലില്‍ കെട്ടിപ്പിടിച്ചുകിടക്കുന്ന സീനുകള്‍ ചെയ്തപ്പോഴും തനിക്കും സ്വാസികയ്ക്കും പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയില്ലെന്നാണ് അലന്‍സിയറുടെ വെളിപ്പെടുത്തല്‍. അത്തരം സീനുകളിലഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ കരുതുന്നത് അഭിനേതാക്കള്‍ അതെല്ലാം ആസ്വദിക്കുന്നുണ്ടെന്നാണ്. എന്നാല്‍ അക്കാര്യങ്ങളെല്ലാം ശുദ്ധ അസംബന്ധമാണ്. തങ്ങളുടെ ശരീരങ്ങള്‍ മെത്തയില്‍ ഇളകിമറിയുമ്പോഴും തനിക്കും സ്വാസികയ്ക്കും ആ കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഉണ്ടായിരുന്നില്ല. കാണുന്നവര്‍ക്ക് മാത്രമാണ് വികാരവും പ്രശ്‌നവും തോന്നുന്നത്. യാതൊരു വിധത്തിലുള്ള വികാരങ്ങളും പങ്കുവച്ചിട്ടില്ല. അതൊക്കെയാണ് സിനിമയുടെ മാന്ത്രികതയെന്നും അലന്‍സിയര്‍ പറയുന്നു.

സിദ്ധാര്‍ഥ് ഭരത് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. വലിയൊരു ഇടവേളയ്ക്കു ശേഷം ചലച്ചിത്രമേഖലയിലേക്കുള്ള സിദ്ധാരര്‍ഥിന്റെ തിരിച്ചുവരവുകൂടിയാണ് ചതുരം. അലന്‍സിയറോടൊപ്പം റോഷന്‍ മാത്യൂസ്, സ്വാസിക എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ സ്വാസികയുടെ അഭിനയും അവരുടെ കരിയറില്‍ ടേണിങ് പോയിന്റ് ആകുമെന്നും അലസിയര്‍ അഭിപ്രായപ്പെടുന്നു.എതിര്‍ക്കുന്നവരെ എങ്ങനെയും തകര്‍ക്കുന്ന അലന്‍സിയറുടെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തില്‍ സ്വാസിക എത്തുന്നത്. വളരെയധികം നിഗൂഢതകള്‍ ഒളിപ്പിച്ചതാണ് സ്വാസികയുടെ കഥാപാത്രം.

Leave a Reply

Your email address will not be published. Required fields are marked *