‘ ഏതം ‘വീഡിയോ ഗാനം റിലീസ് ചെയ്തു

എം.ടി-ഹരിഹരന്‍ ചിത്രമായ പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നി ചിത്രങ്ങളിലെ സഹ സംവിധായകനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ഏതം ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം, സിദ്ധിഖ്, സിദ്ധാര്‍ത്ഥ് മേനോന്‍, അനു സിതാര എന്നിവരുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ശിവദാസ് പുറമേരി എഴുതിയ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകര്‍ന്ന് ദീപക് ജയ ആലപിച്ച ‘മഞ്ഞവെയില്‍ പൂക്കള്‍ വീഴും നേരം.എന്ന ഗാനമാണ് റിലീസായത്.

നടന്‍ ഉണ്ണി മുകുന്ദന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥ് രാജന്‍, സംവിധായകരായ അനില്‍ബാബു ടീമിലെ ബാബുവിന്റെ മകള്‍ ശ്രവണ ടി എന്‍, പ്രകാശ് ബാരെ, ഹരിത്, എം.ജി. റോഷന്‍, അകം അശോകന്‍ തുടങ്ങി ഒട്ടേറെ നാടക നടന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സ്‌ക്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയപ്രകാശ് എം നിര്‍വഹിക്കുന്നു.

സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി ചെറുകഥാകൃത്തും ചിത്രകാരനുമാണ്.ഫിറോസ് വടകര, ജോബിഷ് കെ എം, ശ്രീധരന്‍ നമ്പൂതിരി, സുനില്‍കുമാര്‍ വടകര, മനു മരതകം, രാജശ്രീ പീടികപ്പുറത്ത്, സച്ചിന്‍ ശങ്കര്‍, സേതുമാധവ പണിക്കര്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മൂജീബ് ഒറ്റപ്പാലം, കല ധന്‍രാജ് താനൂര്‍, മേക്കപ്പ് മണികണ്ഠന്‍ മരത്താക്കര, വസ്ത്രാലങ്കാരംസുകേഷ് താനൂര്‍, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍. നവംബര്‍ പതിനൊന്നിന് ചിത്രം തീയേറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *