സ്വാസികയ്ക്ക് അലന്‍സിയറുടെ സ്‌നേഹചുംബനം

സിദ്ധര്‍ഥ് ഭരതന്റെ ചിത്രമായ ചതുരത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. മിനിസ്‌ക്രീനിലൂടെ മിന്നും താരം സ്വാസിക ബിഗ്‌സ്‌ക്രീനിലെത്തിയപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ചതുരത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. തന്റെ ഇതുവരെയുള്ള കരിയറിലെ മികച്ച കഥാപാത്രമാണ് ചതുരത്തിലെ സെല്‍ന എന്നാണ് സ്വാസിക പറയുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസികക്ക് പുറമേ അലന്‍സിയറും റോഷനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് നെഗറ്റീവ് അഭിപ്രയങ്ങളുമുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും മികച്ച കുടുംബചിത്രമാണ് ചതുരമെന്ന് സംവിധായകനും അണിയറപ്രവര്‍ത്തകരും പറയുന്നു. ഒരു വിഭാഗം സിനിമയെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരുവിഭാഗം ശക്തമായി എതിര്‍ക്കുന്നുമുണ്ട്. മലയാള സിനിമ മാറ്റത്തിന്റെ വഴികളിലാണ്. നിരവധി പരീക്ഷണങ്ങളാണ് വെള്ളിത്തിരയില്‍ നടക്കുന്നത്. പുതിയ എഴുത്തുകാര്‍, പുതിയ സംവിധായകര്‍, നടീനടന്മാരെല്ലാം പുത്തന്‍ സിനിമയെ വ്യത്യസ്ത വഴികളിലൂടെ നടത്തുന്നു.

കഥാപാത്രത്തിനു വേണ്ടി എന്തു വിട്ടുവീഴചയും ചെയ്യുന്ന സ്വാസികയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നുണ്ട്. ചതുരത്തിനു പുറമേ മോണ്‍സ്റ്റര്‍, കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ… അടുത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വാസിക ഇന്‍സ്റ്റഗ്രമിലൂടെ പങ്കുവച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ‘അടുത്ത നീക്കത്തിനു വേണ്ടി തയാറെടുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സ്വാസിക ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘ചതുരം’ എന്ന ചിത്രത്തില്‍ സ്വാസികയുടെ ഭര്‍ത്താവിന്റെ വേഷം അവതരിപ്പിച്ച അലന്‍സിയറോടൊപ്പമുള്ള സെല്‍ഫിയാണ് പോസ്റ്റ് ചെയ്തത്. അലസിയര്‍ സ്വാസികയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ഒരു ഫോട്ടോയുമുണ്ട് അക്കൂട്ടത്തില്‍. ചിത്രങ്ങളെല്ലാം വൈറലാണ്. ചതുരത്തിനു ശേഷം നിരവധി ചിത്രങ്ങളാണ് സ്വാസികയെ തേടിയെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *