വിആര്‍എല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ’വിജയാനന്ദ് ‘ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു

ട്രങ്ക് എന്ന ഹൊറര്‍ ത്രില്ലറിലൂടെ ശ്രദ്ധിക്കപ്പെട്ട റിഷിക ശര്‍മ സംവിധാനം ചെയ്യുന്ന ‘വിജയാനന്ദ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ വിആര്‍എല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ. ആനന്ദ് ശങ്കേശ്വര്‍, ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടന്നുവരികയാണ്.

വിആര്‍എല്‍ മീഡിയ െ്രെപവറ്റ് ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ വിആര്‍എല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി അവതരിപ്പിച്ചക്കുന്ന ചിത്രമാണ് ‘വിജയാനന്ദ് ‘. വിജയ് ശങ്കേശ്വരിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിതകഥയാണ് ‘വിജയാനന്ദ് ‘ എന്ന ആദ്യ ചിത്രത്തിലൂടെവിആര്‍എല്‍ ഫിലിം പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്നത്.

1976ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായി അറിയപ്പെടുന്നു. വിജയ് ശങ്കേശ്വരിന്റെ വിജയയാത്രയില്‍ അദ്ദേഹത്തിന്റെ മകന്‍ ഡോ. ആനന്ദ് ശങ്കേശ്വറിനൊപ്പം അവരുടെ പത്രമാധ്യമ രംഗവും കന്നഡയില്‍ അറിയപ്പെടുന്നു. വിആര്‍എല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക, വാണിജ്യ ബയോപിക് ആയിരിക്കും.’വിജയാനന്ദ് ‘. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും ‘വിജയാനന്ദ് ‘അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *