‘ഹിഗ്വിറ്റ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹേമന്ത് ജി. നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയായ ഡോ. ശശി തരൂര്‍ എം.പി.യുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് മാംഗോസ് എന്‍ കോക്കനട്ട്‌സിസിന്റെ ബാനറില്‍ ബോബി തര്യന്‍ – സജിത് അമ്മ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതു പക്ഷ യുവാവിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കണ്ണൂരിലെ ഒരു ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തികച്ചും രസകരവും ഒപ്പം സമകാലീനമായ സംഭവങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *