മൂന്ന് വിവാഹവും പരാജയം; ഇനിയൊരു വിവാഹത്തെക്കുറിച്ച് വനിത പറഞ്ഞത്!

വനിത വിജയകുമാർ മലയാളത്തിനും പ്രിയപ്പെട്ട താരമാണ്. വിജയ്കുമാർ-മഞ്ജുള താരദമ്പതികളുടെ മകളാണ് വനിത. മമ്മൂട്ടി നായകനായ സിദ്ധിഖ്-ലാൽ ചിത്രം ഹിറ്റ്ലർ ബ്രദേഴ്സിലൂടെയാണ് വനിത മലയാളത്തിലെത്തുന്നത്. തമിഴ്സിനിമയിൽ സജീവമായിരുന്നു വനിത. ചന്ദ്രലേഖ എന്ന സിനിമയിൽ വിജയ് യുടെ നായികയായാണ് വനിതയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. നമ്പിരാജൻ ആയിരുന്നു വിജയ് ചിത്രത്തിന്റെ സംവിധായകൻ. വനിതയുടെ സഹോദരിമാരായ പ്രീതയും ശ്രീദേവിയും ചലച്ചിത്രരംഗത്തു നിറഞ്ഞുനിൽക്കുന്നു.

ബിഗ്സ്‌ക്രീനിൽ മാത്രമല്ല, മിനി സ്‌ക്രീനിലും വനിത സജീവമാണ്. ബിഗ് ബോസ് തമിഴ് സീസൺ-3ൽ മത്സരാർഥിയായും താരം എത്തിയിരുന്നു. പ്രൊഫഷണൽ രംഗത്തും സ്വകാര്യജീവിതത്തിലും വനിത എന്നും വിവാദങ്ങളുടെ തോഴിയായിരുന്നു. നയൻതാരയുമായും രമ്യ കൃഷ്ണനുമായും വനിതയ്ക്കു പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, വിവാദങ്ങളിലും ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളിലും വനിതയെ തളർത്താൻ ആർക്കും കഴിഞ്ഞില്ല എന്നതു വാസ്തവമാണ്.

വനിതയുടെ വിവാഹജീവിതവും വിവാദങ്ങൾക്കു വഴിവച്ചിട്ടുണ്ട് പലപ്പോഴും. മൂന്നു വിവാഹമാണ് താരം കഴിച്ചത്. മൂന്നും ഡിവോഴ്സ് ആയി. വനിതയുടെ ആദ്യവിവാഹം 2000ൽ ആയിരുന്നു. നടൻ ആകാശായിരുന്നു വരൻ. വനിത-ആകാശ് ബന്ധത്തിൽ രണ്ടു കുട്ടികൾ ഉണ്ട്. ആകാശുമായുള്ള ബന്ധം പിരിഞ്ഞശേഷം 2007ൽ ആനന്ദ ജയ് എന്ന ബിസിനസുകാരനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. വൈകാതെ ഈ ബന്ധവും താരം ഉപേക്ഷിച്ചു. മൂന്നാമത്തെ വിവാഹം 2020ലായിരുന്നു. പീറ്റർ പോൾ ആയിരുന്നു വരൻ. വളരെ വിവാദം ക്ഷണിച്ചുവരുത്തിയ ബന്ധമായിരുന്നിത്. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. മൂന്നു മാസം മാത്രമായിരുന്നു പീറ്ററുമായുള്ള ബന്ധത്തിന്റെ ആയുസ്. മക്കൾ വേണമെന്ന ആഗ്രമുള്ളതുകൊണ്ടാണ് വനിത വിവാഹം കഴിച്ചത്. ഇനിയൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താനെന്നും വനിത തുറന്നുപറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *