‘എക്സ്പീരിമെന്റ് ഫൈവ് ‘ ഒരു സോംബി സിനിമ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘എക്സ്പീരിമെന്റ് ഫൈവ് ‘ ഒരു സോംബി സിനിമയാണ് എന്നാണ് അതിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. പ്രേത സിനിമ എന്നേ നമ്മൾ അതിനെ അർത്ഥമാക്കേണ്ടതുള്ളൂ. സിനിമകളെ അതിന്റെ വർഗ്ഗസ്വഭാവമനുസരിച്ചു വിദേശങ്ങളിൽ തരം തിരിക്കാറുണ്ട്. ഒരു സിനിമ തിരഞ്ഞെടുക്കുവാൻ പ്രേക്ഷകനെ ഈ തരാം തിരിവ് സഹായിക്കുന്നു.

ഏതായാലും ”എക്സ്പീരിമെന്റ് ഫൈവ് ‘ നു സോംബി സിനിമ എന്നൊരു ടാഗ് ലൈൻ കൊടുക്കുമ്പോൾ അത് ബോക്‌സ് ഓഫീസിനെ ലക്ഷ്യം വച്ചുകൊണ്ടാണെന്നു കരുതിയാൽ അതിനെ തെറ്റുപറയാനാകില്ല . ”എക്സ്പീരിമെന്റ് ഫൈവ് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്.

മെൽവിൻ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിൻ ചന്ദ്രൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാഗർ നിർവ്വഹിക്കുന്നു. സ്ഫടികം ജോർജ്ജ്, ബോബൻ ആലുംമൂടൻ,നന്ദ കിഷോർ, ഋഷി സുരേഷ്, അംബിക മോഹൻ, അമ്പിളി സുനിൽ,മജീഷ് സന്ധ്യ മറ്റു പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

സുധീഷ്, ലോറൻസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. സുധീഷ്, ലോറൻസ്. അർഷാദ് റഹീം എഴുതിയ വരികൾക്ക് ശ്യാം ധർമ്മൻ സംഗീതം പകരുന്നു.എഡിറ്റർ- മിൽജോ ജോണി. ക്രിയേറ്റീവ് ഡയറക്ടർ- നിധീഷ് കെ നായർ,

Leave a Reply

Your email address will not be published. Required fields are marked *