കങ്കണയുടെ ‘എമർജൻസി’ ചിത്രീകരണം പൂർത്തിയായി

കങ്കണ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം ‘എമർജൻസിയുടെ ചിത്രീകരണം പൂർത്തിയായി. ഈ സിനിമയിൽ ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയാണ് നിർവഹിക്കുന്നത്.

താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അഭിനേതാവ് എന്ന നിലയിൽ പൂർത്തിയാക്കിയിരിക്കുകയാണ് എന്ന് കങ്കണ അറിയിച്ചു. എല്ലാം വളരെ സുഗമമായിട്ടില്ല നടന്നതെന്നും വളരെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത് എന്നും കങ്കണ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ചിത്രീകരണത്തിനിടെ ഡെങ്കി രോഗം ബാധിച്ചതും കുറിപ്പിൽ കങ്കണ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *