തകർപ്പൻ ഇൻട്രോയുമായി മമ്മൂട്ടി; ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത് വിട്ടു. ക്രിസ്റ്റഫോങ്ക് എന്ന പേരിട്ട് ഇംഗ്ലീഷ് റാപ്പ് ഗാനമാണ് പുറത്ത് വിട്ടരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ഗാനം ഒരുക്കിയരിക്കുന്നത്. ജാക്ക് സ്‌റ്റൈൽസാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും. പ്രത്യേകം നിർമിച്ച വിഡിയോ ഒരുക്കിരിക്കുന്നത് കെൻറോയിസൺ ആണ്.

ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സ്‌നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്.

അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമൽ രാജ് കലേഷ്, ദീപക് പറമ്പോൾ, ഷഹീൻ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *