മറഡോണയ്ക്കു വേണ്ടിയാണ് ആദ്യമായി നഗ്‌നയായതെന്ന് പ്ലേ ബോയ് മോഡൽ

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുമായുള്ള അടുത്തബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തലുമായി ന്യൂഡ് മോഡലും ടെലിവിഷൻ താരവുമായ അന്റോണെല അവെലനെഡ. ആദ്യമായി നഗ്‌നയായത് മറഡോണയ്ക്കു വേണ്ടിയാണെന്നും തന്റെ നഗ്‌നചിത്രങ്ങൾക്കു പണം നൽകിയത് മറഡോണയാണെന്നുമാണ് അന്റോണെല വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലാണു 38കാരിയയ അന്റോണെല തുറന്നുപറച്ചിൽ നടത്തിയത്. വിഖ്യാത ടിവി ഷോ പരിപാടിയ ബിഗ് ബ്രദർ ബ്രസീൽ മുൻ മത്സരാർഥി കൂടിയായ അന്റോണെലയുടെ വെളിപ്പെടുത്തൽ മറഡോണയുടെ ആരാധകർക്കിടയിലും നെറ്റിസൺസിനിടയിലും അമ്പരപ്പുണ്ടാക്കി.

 തന്റെ ആദ്യത്തെ നഗ്‌നചിത്ര ഫോട്ടോ ഷൂട്ട് ആയിരുന്നു അത്. അന്ന്, സ്മാർട്ട് ഫോൺ കാലഘട്ടമായിരുന്നില്ല. ഒരു സ്റ്റുഡിയോയിൽ വച്ചാണ് ഫുട്ബോൾ ഇതിഹാസത്തിനു വേണ്ടി അടിവസ്ത്രം വരെ അഴിച്ചുവച്ചതും നഗ്‌നചിത്രങ്ങൾ എടുത്തതും. പല പ്രാവശ്യം മറഡോണയ്ക്കുവേണ്ടി ചിത്രങ്ങൾ എടുക്കാൻ താൻ സ്റ്റുഡിയോയിൽ എത്തിയിട്ടുണ്ടെന്നും അന്റോണെല. 2019ലാണ് പ്ലേ ബോയിക്കുവേണ്ടി അന്റോണെല ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. അതിനുമുമ്പു പ്രായപൂർത്തിയായവർക്കുവേണ്ടിയുള്ള മാഗസിന്റെ കവർചിത്രത്തിനും അന്റോണെല പോസ് ചെയ്തിട്ടുണ്ട്.

 

തന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ലെന്നും ജീവിതത്തിൽ ധൈര്യവും കരുത്തും നൽകിയത് അദ്ദേഹമാണെന്നും മോഡൽ പറയുന്നു. മറഡോണയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്റോണെല വെളിപ്പെടുത്തുന്നു. മറഡോണയുടെ മരണം തന്നിൽ വലിയ ആഘാതം സൃഷ്ടിച്ചെന്നും ആ സമയത്ത് ബ്രസീലിലായിരുന്നതുകൊണ്ട് സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായി എത്താൻ കഴിഞ്ഞില്ലെന്നും അന്റോണെല പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *