പിങ്ക് സാരിയിൽ വിസ്മയിപ്പിച്ച് ദിവ്യാ ഉണ്ണി

ദിവ്യാ ഉണ്ണി എന്ന നടിയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. നടിയും നർത്തകിയുമായ താരം എന്നെന്നും ഓർത്തിരിക്കാൻ നിരവധി കഥാപാത്രങ്ങൾ മലയാളിക്കു സമ്മാനിച്ച നടിയാണ്. തെന്നിന്ത്യയിലെ മിക്ക സൂപ്പർതാരങ്ങളോടൊപ്പവും ദിവ്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചുരമാണ് താരത്തിന്റെ അവസാനത്തെ ചിത്രം. മനോജ് കെ. ജയൻ ആയിരുന്നു ചിത്രത്തിൽ ദിവ്യയുടെ നായകൻ. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം ബോക്സ് ഓഫിസിൽ പരാജയമായിരുന്നു.

പിങ്ക് സാരിയിൽ അതീവ സുന്ദരിയായുള്ള താരത്തിന്റെ ഫോട്ടോഷൂട്ടാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. ബെൽറ്റും ക്യാൻവാസ് ഷൂസും താരം ധരിച്ചിട്ടുണ്ട്. കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിലെത്തിയ നടിക്ക് ന്യൂജെൻ നായികമാരെ കടത്തിവെട്ടുന്ന അഴകാണുള്ളതെന്ന് പ്രേക്ഷകർ. നൃത്തത്തോടൊപ്പം മോഡലിംഗിലും സജീവമായ ദിവ്യ വിവാഹ ശേഷം സിനിമ വിട്ട് യുഎസിൽ സ്ഥിരതാമസമാക്കി. താരം അവിടെ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചു ബാലതാരമായി അരങ്ങേറ്റം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. കല്യാണ സൗഗന്ധികം എന്ന സിനിമയിലാണ് നായികയായി ആദ്യം അഭിനയിക്കുന്നത്. ദിലീപായിരുന്നു നായകൻ. കോമഡി കുടുംബചിത്രം ഹിറ്റ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *