ഇപ്പോഴും സൽമാനുമായി സൗഹൃദത്തിലാണ്, അധികകാലം നില്‍ക്കില്ലെന്ന് പറഞ്ഞവരുണ്ടെന്ന് സോനാക്ഷി സിൻഹ

ബോളിവുഡിലെ മിന്നും താരമാണ് സോനാക്ഷി സിൻഹ. നടൻ ശത്രുഘ്നൻ സിൻഹയുടെ മകൾ കൂടിയായ സോനാക്ഷി 2010ലാണ് വെള്ളിത്തിരയിൽ നായികയായി അരേങ്ങറ്റം കുറിക്കുന്നത്. ആദ്യ സിനിമയായ ദബാംഗിൽ സൽമാൻ ഖാന്റെ നായികയായാണ് അഭിനയിച്ചത്.

അരങ്ങേറ്റം വിജയമായതോടെ സോനാക്ഷിയും പ്രശസ്തിയിലേക്ക് വളർന്നു. മികച്ച പുതുമുഖത്തിനുള്ള നിരവധി അവാർഡുകൾ നേടി. എന്നാൽ എത്രയൊക്കെ നേടിയാലും സോനാക്ഷിയുടെ കരിയർ അധികനാൾ മുന്നോട്ടുപോവില്ലെന്ന് ചിലർ അക്കാലത്തു പറഞ്ഞം. ഇതേക്കുറിച്ച് നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്. ആളുകൾ എന്തിനാണ് അങ്ങനെ വേദനിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു.

അഭിനയജീവിതം ആരംഭിക്കാൻ പോവുന്ന ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദന നൽകുന്ന വാക്കുകളായിരുന്നു അതൊക്കെ. ആ സമത്ത് അത് വളരെ യാദൃശ്ചികമായിരുന്നു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും ഞാനത്ര ശ്രദ്ധിച്ചിരുന്നില്ല. അതിന് പകരം തന്റെ ജോലി എന്താണോ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഇത്തരം പ്രതികരണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അതാണ് ഏക പോംവഴിയെന്നും മനസിലായി.

ദബാംഗിന്റെ രണ്ടും മൂന്നും ഭാഗങ്ങളിൽ നായികയായി സൊനാക്ഷി തന്നെയാണ് അഭിനയിച്ചത്. ഈ സിനിമകളെല്ലാം വിജയിച്ചതിന് പുറമേ ബോളിവുഡിൽ കൈനിറയെ അവസരങ്ങളാണ് നടിയെ തേടി എത്തിയത്. ഇപ്പോഴും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ആദ്യ സിനിമയിലെ നായകനും സൂപ്പർതാരവുമായ സൽമാൻ ഖാനുമായി നല്ല അടുപ്പും കാത്തുസൂക്ഷിക്കാൻ സോനാക്ഷിക്ക് സാധിച്ചിട്ടുണ്ട്. സൽമാനൊപ്പം പിന്നീടും സിനിമകളുടെ ഭാഗമാവാൻ സോനാക്ഷിക്കു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *