‘അന്ന് നടന്നുപോയി അവാർഡ് വാങ്ങിയത് എനിക്ക് ഓർമ്മയില്ല’; ജീവിതത്തെയും സിനിമയെയും കുറിച്ച് റസൂൽ പൂക്കുട്ടി

ജീവിതത്തെയും സിനിമയെയും കുറിച്ച് സംസാരിക്കുകയാണ് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. റേഡിയോ കേരളം 1476 നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ഓസ്‌കാർ പുരസ്‌കാര വേദിയിലെ നിമിഷങ്ങളെക്കുറിച്ചും അത് എത്രത്തോളം ആഴമുള്ള നിമിഷങ്ങൾ ആയിരുന്നു എന്നും അദ്ദേഹം പങ്കുവച്ചു.

‘ ഓസ്‌കാർ വേദിയിൽ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യേണ്ട എന്ന പ്രോട്ടോകോൾ ഉണ്ട്. അന്ന് വേദിയിൽ ചെന്നിരുന്നപ്പോൾ അവർ പറഞ്ഞു, നിങ്ങളുടെ അവാർഡ് 7: 21നാണ് എവിടെപ്പോയാലും 7:00 മണിക്ക് നിങ്ങൾ ഇവിടെ ഉണ്ടാവണം. ഓരോ ആക്ട് കഴിയുമ്പോൾ നമുക്ക് പുറത്തു പോവാം പക്ഷേ അടുത്ത പരിപാടി തുടങ്ങുന്നതിനു മുമ്പ് നമ്മൾ തിരിച്ചുവരണം ഇല്ലെങ്കിൽ നമുക്ക് അത് കഴിഞ്ഞിട്ട് മാത്രമേ തിരിച്ചു കയറാൻ പറ്റുള്ളു.

അതിനാൽ നമ്മളെല്ലാം ആകെ ടെൻഷനിലായിരുന്നു. സൗണ്ടിന്റെ അവാർഡ് കൊടുക്കാൻ എത്തിയത് വിൽ സ്മിത്താണ്. അദ്ദേഹത്തെ നേരത്തെ അറിയാം വളരെ അപ്രതീക്ഷിതമായിട്ടാണ് എന്റെ പേര് വിളിക്കുന്നത്. ആ വീഡിയോ ഇപ്പൊ കാണുമ്പോഴും എനിക്ക് മനസിലാകും ആ വേദിയിൽ അന്ന് നടന്നുപോയി അവാർഡ് വാങ്ങിയത് എനിക്ക് ഓർമ്മയില്ല. ഇആകെ ബ്ലാക്ക ഔട്ട് ആയിപ്പോയി. എൻറെ ഓർമ്മയിൽ ഞാൻ സ്വർഗത്തിൽ പോയിട്ട് തിരിച്ചു വന്ന ഒരു അനുഭവമാണ്. റസൂൽ പൂക്കുട്ടി ഓസ്‌കാർ വേദി ഓർക്കുന്നു

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇടപെടലുകളും ജീവിത ചക്രവും തൻറെ ശബ്ദത്തിന്റെ കണ്ടെത്തലുകളെ സഹായിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്.

അഭിമുഖം വിശദമായി കേൾക്കാം…..

Leave a Reply

Your email address will not be published. Required fields are marked *