മനോജ് ബാജ്പേയ് നൃത്തം ഉപേക്ഷിക്കാൻ കാരണം  ഹൃത്വിക്  റോഷൻ 

താൻ നന്നായി പരിശീലനം സിദ്ധിച്ച നർത്തകനാണെന്നും എന്നാൽ ഹൃത്വിക് റോഷനെ കണ്ടപ്പോൾ നർത്തകനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചെന്നും താരം വെളിപ്പെടുത്തി. മനോജിന്റെ തകർപ്പൻ ചിത്രം സത്യ 1998-ൽ പുറത്തിറങ്ങി, 2000-ൽ കഹോ നാ പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ഹൃത്വിക് അരങ്ങേറ്റം കുറിച്ചു.. തന്റെ ആദ്യകാലങ്ങളെ  ഓർത്തെടുത്തു  കൊണ്ട് അന്നൊക്കെ താൻ നൃത്തം ചെയ്യാറുണ്ടായിരുന്നെന്നും  അദ്ദേഹം പറഞ്ഞു.

“ഞാൻ തിയേറ്ററിൽ നിന്നുള്ള ആളായതിനാൽ, ഒരു കലാകാരന് പാടാൻ അറിഞ്ഞിരിക്കണമെന്ന്  ഒരു മുൻവ്യവസ്ഥ മനസ്സിലുണ്ടായിരുന്നു. നിങ്ങൾ ഒരു ലീഡ് സിംഗറാകണമെന്നില്ല, ഒരു കോറസ് ഗായകനെങ്കിലുമാകണം . .താരം കൂട്ടിച്ചേർത്തു,

 ഞാൻ ഛൗ നൃത്തത്തിൽ പരിശീലനം നേടിയിട്ടുണ്ട്, പക്ഷേ ഹൃത്വിക് വന്നപ്പോൾ ഇൻഡസ്ട്രിയിൽ ഞാൻ അദ്ദേഹത്തിന്റെ പ്രകടനം കണ്ടു, ഞാൻ എന്നോട് തന്നെ പറഞ്ഞു ‘എനിക്ക് ഇത് പഠിക്കാൻ കഴിയാത്തതിനാൽ നൃത്തം എന്ന എന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണ് “.

Leave a Reply

Your email address will not be published. Required fields are marked *